ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം പതിവാക്കുകയാണ് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ.
നേരത്തെ ഒളിയമ്പ് വിമർശനം ആയിരുന്നുവെങ്കിൽ ഇപ്പോൾ പേരെടുത്ത് പറഞ്ഞാണ് ജി.സുധാകരന്റെ വിമർശനം.
കായംകുളത്ത് താൻ മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്നാണ് ജി.സുധാകരൻ പറയുന്നത്. കായംകുളത്ത് നടന്ന പി എ ഹാരിസ് അനുസ്മരണത്തിലാണ് വിമർശനം.
കാലുവാരൽ കലയായി കൊണ്ടു നടക്കുന്നവർ കായംകുളത്തുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായ കെ കെ ചെല്ലപ്പൻ തനിക്കെതിരെ നിന്നുവെന്നും പേരെടുത്ത് വിമർശിച്ചു.
പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിലും വോട്ട് കുറഞ്ഞു. താൻ മത്സരിച്ച് വിജയിച്ചതെല്ലാം യുഡിഎഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നു. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്