എറണാകുളം ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ എൻ.എസ്.കെ. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്ഥലം മാറ്റി. കർണാടക സ്വദേശിയായ പ്രിയങ്ക ഐ എ എസിൽ 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കളക്ടർ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിത ശിശുക്ഷേമ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മുൻഗണനാ പദ്ധതികൾ നിറവേറ്റുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താൻ പരിശ്രമിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. എറണാകുളം ജില്ലാ കളക്ടർ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് ശ്രീമതി പ്രിയങ്ക, മറ്റ് രണ്ട് പേർ എം. ബീനയും രേണു രാജുമാണ്. പാലക്കാട് ജില്ലാ കളക്ടറായി അവർ സേവനമനുഷ്ഠിച്ചുവരികയാണ്. സിവിൽ സ്റ്റേഷ൯ കവാടത്തിൽ അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്കയെ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
