കൊച്ചി: രാജ്യത്തെ ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആഗോള യുദ്ധ സാഹചര്യങ്ങളും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് ഇന്ധനവില ഉയരാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ധനവില കൂടിയത് ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ" എന്ന പരാമർശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകമെമ്പാടുമുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർധിച്ചതെന്നും, യുദ്ധാവസ്ഥയ്ക്ക് മാറ്റമുണ്ടാകാതെ വില കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ വില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാ വീടുകളിലേക്കും പാചകവാതകം എത്തിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വിലവർധന സ്വാഭാവിക സാമ്പത്തിക സാഹചര്യങ്ങളുടെ ഭാഗമാണെന്നും, എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പോലും ഇന്ധനവില ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. ഏറ്റവും ഒടുവിലായി പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
