ഇന്ധന വില വർധന; ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

JUNE 6, 2026, 2:39 AM

ഇടുക്കി: ഇന്ധന വില വർധനയിൽ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകണമെന്നും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, വിദ്യാർത്ഥി കൺസഷൻ കൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലോചിതമായ വർധന അത്യാവശ്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

അതേസമയം, വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയിൽ ആണ് ബാധിക്കുന്നത് എന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും കെ കെ തോമസ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam