മുന്നണി തർക്കം രൂക്ഷം; ആർജെഡിയിൽ ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു

FEBRUARY 9, 2026, 4:18 AM

തിരുവനന്തപുരം: ആർജെഡി സംസ്ഥാന നേതൃയോഗത്തിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട തർക്കം ശക്തമായതോടെ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു. വിവിധ ജില്ലാ കമ്മിറ്റികൾ മുന്നണി മാറണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യോഗത്തിൽ വാദപ്രതിവാദം ഉണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. പാർട്ടിക്കുള്ളിൽ ഐക്യം ഇല്ലാതെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിലാണ് ഈ നിർണായക സംഭവവികാസം ഉണ്ടായത്.

കഴിഞ്ഞ കുറച്ച് നാളുകളായി ആർജെഡിക്കുള്ളിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. നിലവിലെ സാഹചര്യത്തിൽ മുന്നണി മാറ്റേണ്ടതില്ലെന്ന നിലപാട് ശ്രേയാംസ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.പി. മോഹനൻ, നീലലോഹിതദാസ് ഉൾപ്പെടെയുള്ള നേതാക്കളും ഈ നിലപാടിനോട് യോജിച്ചിരുന്നു. എന്നാൽ, എൽഡിഎഫിൽ തുടരുന്നതിലൂടെ പാർട്ടിക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം നേതാക്കൾ മുന്നണി മാറ്റം ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും പ്രശ്നങ്ങൾക്ക് കാരണമായി. പല ഇടങ്ങളിലും ആർജെഡി പരാജയപ്പെട്ടതിനെ തുടർന്ന് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ലെന്ന പരാതി ഉയർന്നു. കോഴിക്കോട് കോർപ്പറേഷനുൾപ്പെടെ ചില മേഖലകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പരാതികൾ മുന്നണി നേതൃത്വത്തെ അറിയിച്ചെങ്കിലും കാര്യമായ പരിഹാരം ഉണ്ടായില്ലെന്നാണ് ആരോപണം. ഇതോടെയാണ് മുന്നണി മാറ്റം വീണ്ടും ശക്തമായി ചർച്ചയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam