'ഇനി മുതൽ നോട്ട് കൊടുത്താൽ മദ്യം കിട്ടില്ല'; നിർണായക മാറ്റവുമായി ബെവ്‌കോ

JANUARY 29, 2026, 7:07 AM

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാനൊരുങ്ങി ബെവ്‌കോ.കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ബെവ്‌കോ ലക്ഷ്യമിടുന്നത്.ഇതിനായി ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി. 

അതേസമയം, ഈ മാറ്റത്തിൽ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമെന്നുമാണ് ജീവനക്കാരുടെ ആരോപണം. അതിനാൽ ഈ തീരുമാനം പിൻവലിക്കണം എന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam