മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി ഇനി മുതല്‍ 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേരില്‍ അറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പേര് നിര്‍ദേശിക്കുന്നതിന് പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനം എടുത്തിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അംഗമായ അജ്മല്‍ സാജിദ് നിര്‍ദേശിച്ച പേരാണ് 'ജൂലൈ 30 ഹൃദയഭൂമി' എന്നത്.
ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന ജൂലായ് 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തും. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
