തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ഇതുവരെ ‘ലീഡർ ഓഫ് ഓപ്പോസിഷൻ’ എന്ന പേരിലുണ്ടായിരുന്ന ഗ്രൂപ്പ് ഇനി ‘സിഎം ഓഫ് കേരളം’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
യുഡിഎഫിനെ ഒറ്റക്കെട്ടായി നയിച്ച് തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച വി.ഡി. സതീശൻ ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ പശ്ചാത്തലത്തിലാണ് ഈ മാറ്റം ശ്രദ്ധ നേടുന്നത്.
നിയമസഭയിലും മണ്ഡല രാഷ്ട്രീയത്തിലും ജനവികാരത്തിന് എതിരായ നിലപാടുകൾ സ്വീകരിക്കാത്ത നേതാവെന്ന ഇമേജാണ് സതീശന് ഉണ്ടായിരുന്നത്. പ്രവർത്തകരുമായും അനുയായികളുമായും സ്ഥിരമായി ബന്ധം പുലർത്താൻ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചിരുന്നത് സ്വന്തം വാട്സ്ആപ്പ് ഗ്രൂപ്പായിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ‘ലീഡർ ഓഫ് ഓപ്പോസിഷൻ’ എന്ന ഗ്രൂപ്പിന്റെ പേര് ‘സിഎം ഓഫ് കേരളം’ എന്നാക്കി മാറ്റിയതോടെ, സതീശന്റെ അനുയായികളും കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
