തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷണത്തിൻ്റെ പശ്ചാത്തലത്തിൽ സ്പോണ്‍സര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ കർക്കശമാക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്.സന്നിധാനത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനിമുതൽ സ്വീകരിക്കുക കോര്‍പറേറ്റ് കമ്പനികളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും സ്പോണ്‍സര്‍ഷിപ്പ് മാത്രമായിരിക്കും.
മുൻപ് പല വ്യക്തികളിൽ നിന്നും പണം സ്പോൺസർഷിപ്പ് ഇനത്തിൽ വാങ്ങിയിരുന്നു. പിന്നീട് ഇവർ ക്ഷേത്രത്തിലെ പല കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഇതാണ് ശബരിമല സ്വർണക്കൊള്ളയിലേക്ക് നയിച്ചതെന്നാണ് നിലവിലെ ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ.ഈ കാരണങ്ങൾ കൊണ്ടാണ് ബോർഡ് സ്പോൺസർഷിപ്പിൽ മാറ്റം വരുത്താൻ തീരുമാനിക്കുന്നത്.
എന്നാൽ, അന്നദാന ഫണ്ടിലേക്ക് മാത്രം വ്യക്തി കേന്ദ്രീകൃത സംഭാവനകള്‍ അനുവദിക്കും. സ്പോൺസർഷിപ്പ് നൽകാൻ താൽപ്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
അതേസമയം, ശബരിമലയിലെ മുറികൾ ഓൺലൈനിലൂടെ ബുക്കിങ് ആരംഭിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.ആവശ്യത്തിനുള്ള മുറികൾ മാറ്റിവച്ചിട്ട്, ബാക്കിയുള്ളവ ഓൺലൈനിലൂടെ വാടകയ്ക്ക് കൊടുക്കുന്ന രീതിയിലാവും ക്രമീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
