കോഴിക്കോട്: സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം ഇന്ന് തുറക്കില്ല.
ഇന്ന് പ്ലാന്റ് തുറന്നുപ്രവർത്തിക്കുമ്പോൾ അക്രമം ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ടെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കിയശേഷം മാത്രമേ പ്ലാന്റ് തുറന്ന് പ്രവർത്തിക്കുകയുളളു എന്നുമാണ് സ്ഥാപനം അറിയിച്ചത്.
അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി. ഇന്ന് വൈകുന്നേരത്തോടെ ഫാക്ടറിക്കെതിരായ സമരം പുനരാരംഭിക്കും.
വൈകുന്നേരം അഞ്ചുമണി മുതൽ നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
