പാലക്കാട്: കോയമ്പത്തൂരിലെ വ്യവസായിയെ വഞ്ചിച്ച് മൂന്ന് കോടി തട്ടിയെടുത്തു എന്ന പരാതിയിൽ പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി എന്ന സുനിൽ ദാസ് അറസ്റ്റിൽ.
മുതലമടയിലെ സ്നേഹം ട്രസ്റ്റിന് റിസർവ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കാണിച്ച് വ്യാജമായി കത്ത് നിർമ്മിച്ചു.
അടിയന്തിര ആവശ്യത്തിനായി വ്യവസായിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെ പണം വന്ന ഉടൻ തിരികെ നൽകാമെന്നായിരുന്നു കരാർ.
തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് സുനിൽസ്വാമിയെ അറസ്റ്റ് ചെയ്തത്.
ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് വ്യവസായി പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
