ഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ രേഖാമൂലവും നേരിട്ടും പ്രധാനമന്ത്രിയെ അറിയിച്ചു എന്നും പ്രധാനമായും നാല് ആവശ്യങ്ങളാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം "മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതരുടെ പുനധരിവാസത്തിന് എൻഡിആർഎഫ് ഫണ്ടിൽ നിന്ന് 2221 കോടി രൂപ ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യം വീണ്ടും അറിയിച്ചു എന്നും ഇത് വായ്പയായി കണക്കാക്കരുതെന്നും ദുരിതാശ്വസത്തിനും പുനർനിർമാണത്തിനുമുള്ള ഗ്രാൻഡായി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാനും ശ്രമിച്ചു" എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ കേരളത്തിൻ്റെ കടമെടുപ്പ് ശേഷിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ വേണം. ഇതുകൂടാതെ ജിഎസ്‌ടിപിയുടെ ദശാശം അഞ്ച് ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്നും ആവശ്യങ്ങളിൽ പറയുന്നു.
കോഴിക്കോട് കിനാലൂരിൽ എയിംസ് അനുവദിക്കണമെന്നതാണ് മൂന്നാമത്തെ ആവശ്യം. സംസ്ഥാനത്തിൻ്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത് ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്താൻ ഒരു സ്കൂൾ ഓഫ് പ്ലാനിങ് ആൻ്റ് ആർക്കിടെക്ച്ചർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേരളത്തിന് നൽകാനുള്ള കുടിശിക ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 221.5 കോടി, ഗതാഗത ചാർജുകളുമായി ബന്ധപ്പെട്ട പണം എല്ലാം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സി.എ.പിഎഫ് കുടിശ്ശിക വേഗത്തില്‍ ക്രമീകരിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്