ഓച്ചിറ വലിയകുളങ്ങരയ്ക്ക് അടുത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കരുനാഗപ്പള്ളിയിൽനിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെടുമ്പാശ്ശേരിയിൽനിന്ന് മടങ്ങി വരികയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്.
അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. പ്രാഥമിക നിഗമനം അനുസരിച്ച്, കാറിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്