പത്തനംതിട്ട: ഡിവൈഎസ്‌പി എം. ആർ. മധുബാബുവിനെ സംരക്ഷിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാർ ആണെന്ന് എസ്എഫ്‌ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോട്. കസ്റ്റഡി മർദനത്തിലെ പരാതിക്കാരനുമാണ് ജയകൃഷ്ണൻ തണ്ണിത്തോട്.
ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ആയിരുന്ന സെൻകുമാറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയകൃഷ്ണന്‍ പറയുന്നു. സെൻകുമാർ പൊലീസ് സേനയിലെ ക്രിമിനലുകളെ സംരക്ഷിച്ച ഡിജിപിയെന്നാണ് ജയകൃഷ്ണന്റെ ആരോപണം.
പത്തനംതിട്ട എസ്പി ആയിരുന്ന ജി. ഹരിശങ്കർ മധുബാബുവിനെതിരെ ഡിജിപിക്ക് അയച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കോന്നി സിഐ ആയിരുന്ന സമയത്ത് ഡിവൈഎസ്പി മധുബാബു ജയകൃഷ്ണനെ ക്രൂരമായി മർദിച്ചിരുന്നതായാണ് റിപ്പോർട്ടില്‍ പരാമർശിക്കുന്നത്. മധു ബാബുവിനെതിരെ റിപ്പോർട്ടില്‍ എസ്പി നടപടിയും ആവശ്യപ്പെട്ടിരുന്നു.
സിഐ മധുബാബു അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നുമായിരുന്നു ജി. ഹരിശങ്കറിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ മധുബാബു ആവർത്തിച്ച് ചെയ്യുന്നു.
പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
