പിണക്കം മാറുമോ? സുധീർ കരമനയുടെ പ്രചാരണത്തിൽ നിന്ന് വിട്ട് നിന്ന് ആന്റണി രാജു

MARCH 23, 2026, 11:40 PM

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ നിന്ന് വിട്ട് നിന്ന് മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ ആന്റണി രാജു. 

സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സഹകരിക്കാൻ കഴിയില്ലെന്ന മറുപടിയാണ് ആന്റണി രാജു നൽകിയത്. 

തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സുധീർ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നാണ് ആന്റണി രാജു വിട്ടുനിൽക്കുന്നത്. നോമിനേഷൻ സമർപ്പണത്തിനും കരമന സുധീറിനൊപ്പം ആന്റണി രാജു എത്തിയില്ല.

vachakam
vachakam
vachakam

സിപിഐഎം അനുനയ നീക്കം തുടരുന്നുണ്ട്. നാളെ നടക്കുന്ന കൺവെൻഷനിൽ മുൻ മന്ത്രിയെ എത്തിക്കാനാണ് ശ്രമം. ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകാത്തതിനാലാണ് ആന്റണി രാജുവിന് പ്രതിഷേധം.

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമനയെ തീരുമാനിക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam