അന്തസ്സായി യാത്ര അയക്കാമായിരുന്നു, പ്രേംകുമാറിനോട് പിണറായി  സര്‍ക്കാര്‍ കാട്ടിയത് നെറികേടെന്ന് ഇന്ദ്രന്‍സ്

JUNE 4, 2026, 9:41 AM

നടന്‍ പ്രേംകുമാറിനോട് മുന്‍ സര്‍ക്കാര്‍ കാട്ടിയത് നെറികേടെന്ന് ഇന്ദ്രന്‍സ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെ സംബന്ധിച്ച ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്‍റെ അഭിപ്രായം പങ്കുവെക്കുന്നത്.

 “സങ്കടം തോന്നി. എനിക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് അത് തോന്നി. നെറികേട് ആയിരുന്നു അത്. പറഞ്ഞാല്‍ ഇറങ്ങി പോകാത്ത ആളൊന്നുമല്ല അയാള്‍. പറഞ്ഞ് അന്തസ്സായി അയാളെ യാത്ര അയക്കാമായിരുന്നു. നാളെ മുതല്‍ വരണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും പേനയോ പുസ്തകമോ വല്ലതും അവിടെ ഇരിപ്പുണ്ടായിരുന്നെങ്കില്‍ അതുമെടുത്ത് അയാള്‍ സ്വസ്ഥമായി പോയേനെ.

ചിലരുടെയൊക്കെ ഇഷ്ടക്കാര്‍ കയറി കടന്നുകൂടുമല്ലോ. യോഗ്യതയില്ലാത്തവര്‍ അങ്ങനെ കടന്നുകൂടും. ഇവിടുത്തെ ഫിലിം ഫെസ്റ്റിവല്‍, അതിലെ സിനിമകളുടെ തെരഞ്ഞെടുപ്പ്, അവാര്‍ഡ് നല്‍കല്‍ ഇതിലൊക്കെ ഞാന്‍ ഒരുപാട് അഭിമാനം കൊണ്ടിരുന്നു. ഗോവ ഫെസ്റ്റിവലിനൊക്കെ പോകുമ്പോള്‍ പലരും അത് പറഞ്ഞുകേട്ടിട്ടുമുണ്ട്. അവിടെയാണ് ഇന്ന് ഇത് കാണുന്നത് എന്നത് ഒരു സങ്കടം. അതിനുവേണ്ടി ഒരു ഭരണ സംവിധാനം കൂടെയുണ്ട്. ചുമ്മാതെ വിട്ടുകളയുന്ന ഒരു വകുപ്പല്ല ഇത്”, ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam