മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാല്‍ അന്തരിച്ചു

NOVEMBER 7, 2025, 10:52 PM

തിരുവനന്തപുരം : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ആർ.രഘുചന്ദ്രബാൽ (75 )അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം.

ദീർഘകാലം കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റും, കോവളം നിയോജകമണ്ഡലത്തെ 6 -ാം നിയമസഭയിലും പാറശ്ശാല നിയോജകമണ്ഡലത്തെ തുടർന്ന് 9 -ാം കേരള നിയമസഭയിലും നിയമസഭാംഗമായി പ്രതിനിധീകരിച്ചു.

നാടിൻ്റെ ശബ്ദം നിയമസഭയിൽ മുഴക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പരിശ്രമിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം.നിരവധി സമരങ്ങളിലൂടെ കാഞ്ഞിരംകുളം ഗവൺമെൻറ് കോളേജ് സ്ഥാപിച്ചത്തുൾപ്പടെ മണ്ഡലത്തിൽ ഉടനീളം എണ്ണമറ്റ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam