തിരുവനന്തപുരം: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ നിന്നവർ പുലിപ്പല്ല് കേസിൽ വേടനൊപ്പം നിന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
വലിയ കുറ്റവാളിയെപ്പോലെയാണ് വേടനെകൊണ്ട് തെളിവെടുപ്പ് നടത്തിയതെന്ന വിമർശനങ്ങൾ വരെ വനം വകുപ്പിനെതിരെ ഉണ്ടായി.
പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും വിവാദമായതോടെ വനംവകുപ്പ് യുടേൺ എടുക്കുകയാണ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി.
അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്