തൃശ്ശൂർ: വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ സുന്ദരൻ എന്ന 46 കാരൻ കൊല്ലപ്പെട്ടു.
പരിക്കേറ്റ സുന്ദരനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്.
കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചിരുന്നു. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലായിരുന്നു കാട്ടാന ആക്രമണമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
