എറണാകുളം: കോതമംഗലത്ത് കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി ഫോജൽ അഹമ്മദാണ് പിടിയിലായത്. നെല്ലിക്കുഴിയിൽ നിന്നുമാണ് ഇയാൾ കോതമംഗലം പൊലീസിൻ്റെ പിടിയിലാകുന്നത്.
ഒന്നേകാൽ കിലോ കഞ്ചാവ് ഇയാളിൽ നിന്നും പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സഞ്ചിയുമായി കണ്ട പ്രതിയെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എസ്ഐമാരായ ആൽബിൻ സണ്ണി, ശശി, എഎസ്ഐ മനാഫ്, എസ് സി പി ഒ അൻസാർ, അജ്മൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്