പാലക്കാട്: അൻപത്തിയെട്ടുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമൻകുട്ടി(58) ആണ് മരിച്ചത്. സംഭവത്തിൽ രാമൻകുട്ടിയുടെ മകൻ ആദർശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു.
രാമൻകുട്ടിയുടെ ഭാര്യ രണ്ട് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇതിന് ശേഷം അച്ഛനും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാമൻകുട്ടി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു. രാമൻകുട്ടി മരിച്ച ദിവസം ഇരുവരും മദ്യപിച്ചിരുന്നതായി ആദർശ് പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് ആദർശ് രാമൻകുട്ടി മുറ്റത്ത് വീണുകിടക്കുന്ന വിവരം സമീപവാസികളെ അറിയിച്ചത്.
ഇവരുടെ സഹായത്തോടെ രാമൻകുട്ടിയെ അകത്ത് കട്ടിലിൽ കിടത്തി. പിന്നീട് അച്ഛൻ മരിച്ചു എന്ന വിവരം ആദർശ് ബന്ധുക്കളെയടക്കം വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തി മൃതദേഹം കണ്ട ആളുകൾക്ക് രാമൻകുട്ടിയുടെ മരണത്തിൽ സംശയം തോന്നിയതോടെ കൊഴിഞ്ഞാമ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
രാമൻകുട്ടിയുടേത് സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ആദർശിന്റെ ശ്രമമായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ രാമൻകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയിരുന്നു. തുടർന്ന് ഫൊറന്ഡസിക് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
