‌പാദപൂജ: പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

JULY 13, 2025, 6:52 AM

തിരുവനന്തപുരം: സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ‌

കാല് കഴുകിപ്പിക്കൽ നീചമായ നടപടിയാണ്. ചരിത്രത്തെ വളച്ചൊടിക്കലും അനാചാരങ്ങൾ തിരികെ കൊണ്ടുവരിക എന്നതുമാണ് ആർഎസ്എസ് നയം.

കാല് കഴുകുന്നത് കേരളത്തിന്റെ സംസ്കാരമല്ല. ആർഎസ്എസ് അജണ്ടയാണ് ഗവർണറിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കുട്ടികളെ കൊണ്ട് കാൽ കഴുകിക്കാനാകില്ല. സ്കൂളുകൾക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും. മാനസിക പീഡനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. കുറ്റക്കാർ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ അത്യുജ്ജ്വല നേട്ടത്തെ തകർക്കുന്ന സമീപനമാണ് ഗവർണറുടേതെന്നും പാദപൂജ വിവാദത്തിൽ ഗവർണർക്ക് മന്ത്രി മറുപടി നൽകി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam