എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ; 50-ഓളം പേര്‍ ചികിത്സ തേടി

JUNE 23, 2025, 6:57 AM

എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായതായി റിപ്പോർട്ട്. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എന്നാണ് പുറത്തു വരുന്ന വിവരം. ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച് നടത്തിയത്. 

അതേസമയം നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ബിരിയാണി എല്ലാവര്‍ക്കും പാക്ക് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തുടർന്നാണ് ബിരിയാണി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഛര്‍ദിയു തലവേദനയുമടക്കമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് 50-ഓളം പേര്‍ ചികിത്സ തേടിയത്. കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു ബിരിയാണി ചലഞ്ച് നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam