എന്‍.സി.സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; കൊച്ചിയില്‍ 75ലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

DECEMBER 23, 2024, 6:42 PM

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലാണ് സംഭവം. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്.

രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീഴുകയായിരുന്നു.

പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം 20നാണ് ക്യാംപ് തുടങ്ങിയത്. വിഷയത്തില്‍ ഡി.എം.ഒയും കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വാര്‍ത്തയറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും ക്യാമ്പ് നടക്കുന്ന കോളജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam