കാറിലേക്ക് ഭക്ഷണം എത്തിച്ചില്ല; ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം, കട അടിച്ചു തകർത്തു 

MAY 16, 2024, 9:52 AM

കാറിലേക്ക് ഭക്ഷണം എത്തിക്കാഞ്ഞതിന് പാലക്കാട് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. മർദ്ദനത്തിന് പിന്നാലെ കടയും തകര്‍ത്തു. പാലക്കാട് നാട്ടുകല്ലില്‍ കാറിലേക്ക് ഭക്ഷണം കൊടുത്തയക്കാത്തതിനാണ് യുവാക്കള്‍ ഹോട്ടലുടമയെ മര്‍ദ്ദിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

യാസ് കഫേ ഉടമ സര്‍ജലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്.  പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

സംഭവത്തിൽ ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി  ആണ് കടയുടമ പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam