കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഓർമ്മകൾക്ക് ഒരാണ്ട്.
ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 ന് പുത്തുമല പഞ്ചായത്ത്
ശ്മശാനത്തിലാണ് പുഷ്പാർച്ചനയും തുടർന്ന് സർവമത പ്രാർത്ഥനയും നടക്കുക.
പുത്തുമല മദ്രസ്സ അങ്കണത്തിൽ ഒരുക്കുന്ന അനുസ്മരണ യോഗ വേദിയിലേക്ക് മൗന ജാഥയും നടത്തും. മന്ത്രിമാർ, എംപി, എംഎൽഎമാർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
