കണ്ണൂർ: സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പരോക്ഷ പിന്തുണയുമായി ഫ്‌ളക്‌സ് ബോർഡുകൾ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലാണ് കുഞ്ഞികൃഷ്ണനെ സിപിഐഎം പുറത്താക്കിയത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണൻ ആരോപണങ്ങളുന്നയിച്ചിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
കണ്ണൂർ പയ്യന്നൂരിലെ കാരയിലാണ് ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'കാരയിലെ സഖാക്കൾ' എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
കളളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോർഡിൽ എഴുതിയിരിക്കുന്നത്. കാരയിലെ സഖാക്കൾ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്
അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാകാന്‍ സാധ്യത'; കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ട് ജി സുധാകരന്
ആറന്മുളയില് 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
"കോൺഗ്രസ് എന്നത് ബിജെപിയിലേക്കുള്ള പാത"; എം. സ്വരാജ്