'അധികാരത്തിന്റെ ചില്ലുമേടയിലല്ല, പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കെ. സുധാകരന്‍'; അനുകൂലിച്ച് ഫ്ളക്സ് ബോർഡ്

FEBRUARY 8, 2026, 4:05 AM

കണ്ണൂര്‍: കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ‘കെ. സുധാകരന്‍ തുടരും’ എന്ന സന്ദേശം മുന്നോട്ടുവച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കെ. സുധാകരന്റെ നിയമസഭാ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ച് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായത്.

“അധികാരത്തിന്റെ തണലിലല്ല, പ്രവര്‍ത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളില്‍ പ്രസ്ഥാനം തളരുമ്പോള്‍ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയര്‍ന്ന സൂര്യനാണ് കെ. സുധാകരന്‍. അധികാരത്തിന്റെ ചില്ലുമേടയിലല്ല, പ്രവര്‍ത്തകരുടെ ഹൃദയത്തിലാണ് കെ. സുധാകരന്‍” എന്നിങ്ങനെയുള്ള വാചകങ്ങളാണ് ഫ്‌ളക്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്രയ്ക്ക്’ പിന്തുണ പ്രഖ്യാപിക്കുന്ന സന്ദേശങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡില്‍ നിന്ന് ആരംഭിച്ച പൊതുയോഗയാത്രയില്‍ നിന്ന് കെ. സുധാകരന്‍ പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഈ നീക്കം കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ വിലയിരുത്തലുകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam