പത്തനംതിട്ട: ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ തീരുമാനമെടുത്തത് എം.പി ഗോവിന്ദൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡ്.
പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ ഭരണസമിതിയാണ് തീരുമാനം നടപ്പാക്കിയത്. ദേവപ്രശ്ന വിധിപ്രകാരമാണ് കൊടിമരം മാറ്റിയത്. 2014 ജൂൺ 18നാണ് ദേവപ്രശ്‌നത്തിലൂടെ കൊടിമരം പുനഃപ്രതിഷ്ഠിക്കാൻ തീരുമാനിച്ചത്.
2017ൽ കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന്റെ ഭരണസമിതിയാണ് കൊടിമര പുനപ്രതിഷ്ഠ നടത്തിയത്. തീരുമാനം രേഖപ്പെടുത്തിയ അഷ്ടമംഗല പ്രശ്‌നച്ചാർത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്.
പെയിൻറ് അടിച്ചതും ജീർണതയും കൊടിമരം മാറ്റാൻ കാരണമായി. 2014ലാണ് പുതിയ കൊടിമരം സ്ഥാപിക്കാൻ തീരുമാനമെടുത്തത്. പുതിയ കൊടിമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണന്റെ സമിതിയാണ് സംശയത്തിന്റെ നിഴലിൽ നിന്നിരുന്നത്. എന്നാൽ രേഖകൾ രേഖകൾ പ്രകാരം യുഡിഎഫ് കാലത്തെ എം.വി ഗോവിന്ദൻ നായരുടെ ഭരണസമിതിയും സംശയത്തിന്റെ നിഴലിലാവുകയാണ്.
പ്രയാർ ഗോപാലകൃഷ്ണനെ കൂടാതെ അജയ് തറയിൽ, കെ രാഘവൻ എന്നിവരായിരുന്നു കൊടിമരം പുനപ്രതിഷ്ഠിക്കുമ്പോൾ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങൾ. 'കൊടിമരത്തിന്റെ മേലെ അനർഹമായ വിധത്തിൽ ലേപനക്രിയ ചെയ്തിരിക്കുന്നത് ദോഷമാണ്, ജീർണതാ ലക്ഷണവും ഉണ്ട്. ആകയാൽ പൂർണമായും ഉത്തമമായ തടികൊണ്ടുള്ള നൂതനധ്വജം പ്രതിഷ്ഠിക്കേണ്ടതാണ്', എന്നായിരുന്നു ദേവപ്രശ്‌നത്തിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
