ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിനായി ശമ്പള കാര്‍ഡ് നിലവില്‍ കൊണ്ടുവരാന്‍ തീരുമാനമായതായി റിപ്പോർട്ട്. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി ബില്ലിന്റെ പ്രധാനഭാഗമായിരിക്കും ഈ പരിഷ്‌കരണങ്ങള്‍ എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ഇത് കൂടാതെ ഇതുമായി ബന്ധപ്പെട്ട പദ്ധതി സര്‍ക്കാര്‍ ഇടയ്ക്കിടെ നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ നിലവില്‍ കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ നഗര- ഗ്രാമ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പല തൊഴിലാളികള്‍ക്കും ചെയ്യുന്ന ജോലിക്ക് മതിയായ പണം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബില്‍ അവതരിപ്പിക്കാന്‍ സർക്കാർ പദ്ധതിയിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
