ആലപ്പുഴ: പൂച്ചാക്കലില്‍ 11 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേർ പിടിയിൽ.പിടിയിലായ പൂച്ചാക്കല്‍ സ്വദേശി ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
ഷമീര്‍ നിരവധി കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഷമീര്‍ ഏതാനും വര്‍ഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണെന്നും സംഘടനയില്‍ ഇയാള്‍ക്ക് ഭാരവാഹിത്വമൊന്നും ഇല്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
ഇന്നലെ രാത്രി പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലാകുന്നത്.അലി ജൗഹര്‍, സഹാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
