ബെംഗളൂരു: 28 വയസ്സുകാരനായ ഫിറ്റ്നസ് ട്രെയിനർ ദിലീപിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. സുഹൃത്തായ യുവതിക്കെതിരെ ബ്ലാക്ക്‌മെയിൽ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലൂടെ സഹോദരിക്ക് ലഭിച്ച സന്ദേശമാണ് മരണവിവരം പുറത്തറിയാൻ ഇടയായത്.
സന്ദേശം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി മുറി തുറന്നപ്പോൾ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിമ്മിൽ പരിചയപ്പെട്ട 42 വയസ്സുകാരിയുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് പണം ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തിയതായും, മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. മുൻപ് ഈ വിഷയത്തിൽ തർക്കമുണ്ടായപ്പോൾ പൊലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നുവെന്നും, എന്നാല്‍ പിന്നീട് പീഡനം തുടരുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സംഭവസ്ഥലത്ത് എത്തിയ പൊലീസ്, ഫോറൻസിക് സംഘത്തോടൊപ്പം തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന സംശയത്തിലാണ് കുടുംബം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരില്‍ വയോധിക വീട്ടില്‍ മരിച്ച നിലയില്‍; ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി, കൊലപാതക സംശയം
ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; സ്വർണ്ണവിലയിൽ ഇടിവ്
പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നിതിന്‍ രാജിന്റെ മരണം; അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് വി.