ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം; നിയമം പാലിക്കാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം തടയും

JULY 10, 2026, 1:34 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ കൂടുതൽ കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാത്രമുള്ള എല്ലാ സ്കൂളുകളും നിർബന്ധമായും സ്ഥിരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നാണ് പുതിയ നിർദേശം.

സ്കൂളുകളുടെ തസ്തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ, തസ്തിക നിർണയ ഉത്തരവ് ലഭിക്കാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം തടയുമെന്നും വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം, നിയമങ്ങൾ പാലിക്കാത്ത സ്കൂളുകളിലെ അധ്യാപകരുടെ ശമ്പളം ഈ മാസം 15 മുതൽ തടഞ്ഞുവെക്കും. കൂടാതെ, പ്രൊവിഷണൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമാനുസൃതമായ സ്കൂൾ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനുമാണ് നടപടികൾ കർശനമാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam