നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി WMC നൽകുന്ന സ്‌കോളർഷിപ്പിന്റെ ആദ്യ ഘട്ട വിതരണം ഫെബ്രുവരി 25ന്

NOVEMBER 20, 2025, 9:09 PM

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന സ്‌കോളർഷിപ്പിന്റെ ആദ്യ ഘട്ട വിതരണം 2026 ഫെബ്രുവരി 25ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കും. ആദ്യ ഘട്ടത്തിൽ 25 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് അനുവദിക്കും.

വിദ്യാർത്ഥികളുടെ അപേക്ഷകൾ ബന്ധപ്പെട്ട WMC ഭാരവാഹികളുടെ ശുപാർശയോടുകൂടി താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം: [email protected]

അപേക്ഷകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയാളി വിദ്യാർത്ഥികൾ ആയിരിക്കണം എന്നത് ഉറപ്പാക്കുക.

vachakam
vachakam
vachakam

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 2025 ഡിസംബർ 31.

ലഭിക്കുന്ന എല്ലാ അപേക്ഷകളും WMCക്ക് പുറത്തുള്ള സ്വതന്ത്ര കമ്മിറ്റിയാണ് പരിശോധിച്ച് അന്തിമ പട്ടിക ഗ്ലോബൽ ഓഫീസർമാർക്ക് സമർപ്പിക്കുക. സ്‌കോളർഷിപ്പ് പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ഗ്ലോബൽ പ്രസിഡന്റായ ഡോ. ബാബു സ്റ്റീഫനാണ്. വിവിധ കലാപരിപാടികളോട് കൂടിയ ഈ മഹത്തായ ചടങ്ങിൽ മന്ത്രിമാരും, രാഷ്ട്രീയ, സാമൂഹിക, കലാരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam