രാജ്യത്ത് ആദ്യം: സംസ്ഥാന തലത്തിന് പുറമേ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

MARCH 12, 2026, 8:55 AM

തിരുവനന്തപുരം: 2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന തലത്തില് പുറമേ ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ല്‍ എറണാകുളം ജില്ലയുടെ ആന്റിബയോഗ്രം പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍ എന്നീ 5 ജില്ലകളുടെ ആന്റിബയോഗ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.

എല്ലാ ജില്ലകളിലും എഎംആര്‍ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെയും ഹബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് നിരീക്ഷണ ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റി ബയോഗ്രാം പുറത്തിറക്കിയത്. സംസ്ഥാനതല ആന്റിബയോഗ്രം എല്ലാവര്‍ഷവും പുറത്തിറക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതിലൂടെ ത്രിതീയ തലത്തിലുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോതാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ജില്ലാതല ആന്റിബയോഗ്രം പ്രാഥമിക തലത്തിലും, ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് വ്യക്തമാക്കുന്നു. ഇതിലൂടെ ഓരോ തരത്തിലും ഉള്ള ആശുപത്രികള്‍ അവലംബിക്കേണ്ട ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള മാര്‍ഗ നിര്‍ദേശം കൃത്യമായ രീതിയില്‍ നല്‍കാന്‍ സാധിക്കും.

കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് (കാര്‍സ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആര്‍ പ്രതിരോധം ശക്തമാക്കിയത്. പ്രതിരോധം വിലയിരുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലാബോറട്ടറി ശൃംഖല ഘട്ടം ഘട്ടമായി വികസിപ്പിച്ചു. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലും ത്രിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോട്ടിക്കിന്റെ തോത് അറിയാനായി വിപുലമായ ശൃംഖല ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം കൂടിയാണ് കേരളം.

vachakam
vachakam
vachakam

കേരളത്തിന്റെ എഎംആര്‍ പ്രതിരോധം അന്തര്‍ദേശീയ ശ്രദ്ധ നേടിയിരുന്നു. ലോകത്ത് ആദ്യമായി ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച അവയര്‍ മെട്രിക്സ് പ്രകാരം കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ച് നടപ്പിലാക്കിയത് കേരളത്തിലാണ്. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാര്‍ഗരേഖയ്ക്ക് പുറമേ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചു. എഎംആര്‍ പ്രതിരോധത്തിന്റെ ഭാഗമായി നിഷ്‌കഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളേയും കളര്‍ കോഡ് ചെയ്യുന്നത് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam