കോഴിക്കോട്: ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചതായി പരാതി.കോഴിക്കോട് കുളങ്ങരപീഡികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിനെതിരെയാണ് ആരോപണം.
സ്കൂളിൽ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി.കോഴിക്കോട് കുളങ്ങരപീടികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് രക്ഷിതാക്കൾ പരാതി നൽകി.
സ്കൂളിൽ പോകാൻ കുട്ടി വിസമ്മതിച്ചതോടെ കാരണം അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ നിന്ന് നേരിട്ട മാനസിക സമ്മർദം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തി അധ്യാപകരോട് സംസാരിച്ച് ധാരണ ആയെങ്കിലും വീണ്ടും ഇടത് കൈ കൊണ്ടെഴുതുന്നത് അധ്യാപകർ വിലക്കി. വലത് കൈ കൊണ്ട് എഴുതുന്നത് മാത്രമേ അംഗീകരിക്കാനാവൂ എന്ന് അധ്യാപകർ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.വലത് കൈകൊണ്ട് എഴുതുന്ന കുട്ടികൾ മതി,ഇടത് കൈകൊണ്ട് എഴുതുന്ന കുട്ടികൾ വേണ്ട.സ്‌കൂൾ മാറ്റണമെന്നാണ് പറയുന്നത്.
സംഭവത്തിൽ രക്ഷിതാവ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പരാതി നൽകി.അതേസമയം, വിദ്യാർഥിയെ കൈ മാറ്റി എഴുതാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
