ആലപ്പുഴ: കേരളത്തിന് എയിംസ് അനുവദിച്ചെന്ന് പറഞ്ഞാല്‍ നാളെ രാവിലെ 11 ന് സ്ഥലം കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രി എന്ന നിലയിലും പാര്‍ട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നത്. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
അരൂകുറ്റിയില്‍ പെരിയാര്‍ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. 200 അല്ല അതില്‍ കൂടുതല്‍ ഏക്കര്‍ തരാനും തയാറാണ്. സുരേഷ് ഗോപി തട്ടുപൊളിപ്പന്‍ രാഷ്ട്രീയം കളിക്കുകയാണ്. ആത്മാര്‍ഥത ഉള്ളതുകൊണ്ടല്ല, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്. ആലപ്പുഴയില്‍ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാര്‍ ആക്കണ്ട.
അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് പറയുന്നത്. കുട്ടനാടിന് കേന്ദ്രം ഒന്നും നല്‍കിയിട്ടില്ല. പ്രളയം വന്നപ്പോഴും നല്‍കിയില്ല. വയനാടിനും ഒന്നും നല്‍കിയില്ല. ഇപ്പോള്‍ കുട്ടനാട്ടില്‍ കേന്ദ്ര സമിതി സന്ദര്‍ശനം നടത്തുകയാണ്. കൃഷിമന്ത്രി അറിഞ്ഞില്ല. ജില്ലയിലെ മന്ത്രിയായ ഞാനും അറിഞ്ഞില്ല. അവിടുത്തെ എംഎല്‍എയും അറിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താല്‍ ആലപ്പുഴയ്ക്ക് എയിംസിനു യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
