തളിപ്പറമ്പിൽ കത്തി നശിച്ചത് അൻപതോളം കടകൾ ; ആദ്യം തീ പടർന്നത് ചെരുപ്പ് കടയിൽ നിന്ന്

OCTOBER 9, 2025, 8:19 PM

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിൽ അൻപതോളം കടകൾ കത്തിയതായി പ്രാഥമിക നിഗമനം.  തിപിടിത്തത്തിന് കാരണം വ്യക്തമല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.

പതിനഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് എത്തി. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ പറഞ്ഞു.

പരിശോധനയ്ക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളൂ എന്നും കളക്ടർ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. 

vachakam
vachakam
vachakam

കടകൾക്ക് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നാകാം തീ പടർന്നതെന്ന സൂചനകളുണ്ടായിരുന്നു.

എന്നാൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള ചെരുപ്പ് കടയിൽ നിന്ന് ആദ്യം തീ പടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam