കോഴിക്കോട്: കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ തീപിടിത്തത്തന്റെ കാരണം സംബന്ധിച്ച് വ്യക്തത ഇല്ലെന്ന് ടെക്സ്റ്റൈൽസ് ഉടമ പി.പി മുകുന്ദൻ.
പ്രാഥമികമായി അട്ടിമറി സംശയമില്ലെന്നും അന്വേഷണം നടത്തി കാരണം കണ്ടെത്തണമെന്നും മുകുന്ദൻ പറഞ്ഞു.
മെയ് 18ന് വൈകുന്നേരമായിരുന്നു കോഴിക്കോട് പുതിയ സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്.
തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കോർപ്പറേഷൻ അനുമതിയോടെ മാനദണ്ഡങ്ങൾ പാലിച്ചാണ് നവീകരണം നടത്തിയതെന്നും മുകുന്ദൻ വ്യക്തമാക്കി. സ്‌കൂൾ യൂണിഫോമുകൾ ഉൾപ്പടെ വളരെയധികം സ്റ്റോക്കുകളുള്ള സമയമായിരുന്നു. വളരെ ബുന്ധിമുട്ടിയാണ് സ്ഥാപനം ഈ നിലയിൽ എത്തിച്ചത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലായട്ടില്ല. അനധികൃതമായി ഒരു പ്രവർത്തനവും സ്ഥാപനത്തിൽ ചെയ്തിട്ടില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്