പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കേസെടുത്ത് പാലക്കാട് ടൗൺ സൗത്ത് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേല്‍ക്കുന്നത്. ജില്ലാ ആശുപത്രിയിലെത്തിയ കുട്ടിയുടെ കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ടു.
എന്നാൽ പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയായിരുന്നു. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുമുണ്ടായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
