കൊച്ചി: കലാമണ്ഡലം സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളിൽ പ്രതികരണവുമായി സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്. ഭീഷണികളിൽ പേടിക്കില്ലെന്നും നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ് തന്നെ മാതാപിതാക്കൾ പഠിപ്പിച്ചതെന്നും ആണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം "വീഡിയോ കണ്ടപ്പോൾ ഇവർക്ക് (കലാമണ്ഡലം സത്യഭാമ) ഒരു മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. പലരും വിളിച്ചു ചോദിച്ചപ്പോഴും ഇതാണ് ഞാൻ പറഞ്ഞത്. ഇത് ഒന്നോ രണ്ടോ വട്ടമല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് താഴേക്ക് സംസാരിക്കാൻ സാധിക്കില്ല. അവരുടെ ഒരു രീതിയിൽ മറുപടികൊടുക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാതെ വിട്ടതാണ്"എന്നാണ് സ്നേഹ പറഞ്ഞത്.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയ്‌ക്കെതിരായ സത്യഭാമയുടെ ക്രൂരമായ പരാമർശങ്ങൾ ഉണ്ടായത്. സ്നേഹയുടെ കുടുംബത്തേയും വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്. നേരത്തെ, നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് സത്യഭാമ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ സത്യഭാമയെ വിമർശിച്ച സ്നേഹയ്ക്ക് മറുപടിയായിട്ടാണ് അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഈ വീഡിയോ പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
