കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താന്‍ സിനിമാ സംഘടനകളുടെ തീരുമാനം. തിയറ്ററുകള്‍ അടച്ചിട്ടും ഷൂട്ടിങ് അടക്കം നിര്‍ത്തിവച്ചുമാണ് പണിമുടക്ക്.
ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ജിഎസ്ടിക്ക് പുറമെ വിനോദ നികുതിയും നല്‍കുന്നത് സിനിമ മേഖലയില്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതായി സംഘടനകള്‍ ആരോപിച്ചു. സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അയവ് വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
