പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു 

MAY 11, 2026, 1:03 AM

കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കുമ്പള കിദൂർ കുണ്ടങ്കേരടുക്ക സ്വദേശിനിയായ പ്രഫുല്ലയാണ് ജീവനൊടുക്കിയത്.

ബി. ജയാനന്ദൻയുടെ മകളായ പ്രഫുല്ലയുടെ വിവാഹം തമിഴ്നാട് സ്വദേശിയായ മണിയുമായി നിശ്ചയിച്ചിരുന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന്റെ ആഘാതത്തിലാണ് പ്രഫുല്ല ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam