തന്നെ ഹോട്ടലിലെത്തിക്കുമ്പോള്‍ കാറില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുണ്ടായിരുന്നത് ഫെന്നി നൈനാന്‍ എന്ന് വ്യക്തമാക്കി പുതിയ പരാതി നല്‍കിയ പെണ്‍കുട്ടി. ഫെന്നി നൈനാന്‍ ആണ് കാര്‍ ഓടിച്ചിരുന്നതെന്നും തുടര്‍ന്ന് ഹോട്ടലിലെത്തിയപ്പോള്‍ ഫെന്നി അവിടെ നിന്ന് പോവുകയും രാഹുല്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് മൊഴിയിൽ വ്യക്തമാക്കുന്നത്.
തന്നെയും വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ പീഡിപ്പിച്ചതെന്നും എന്നാല്‍ പീഡന ശേഷം വാഗ്ദാനം പിന്‍വലിച്ചെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ എതിര്‍പ്പ് മറികടന്ന് രാഹുല്‍ ആക്രമിക്കുമ്പോള്‍ മനുഷ്യത്വമോ പശ്ചാത്താപമോ കാണിച്ചില്ല. അതിന് ശേഷം മുറി വിട്ടു പോകാന്‍ തയ്യാറാകാനാണ് ആവശ്യപ്പെട്ടത് എന്നും പെൺകുട്ടി പറഞ്ഞു.
അതേസമയം സംഭവ ശേഷം ഫെന്നി തങ്ങളെ തിരികെ കൊണ്ടു പോയി തന്നെ വീടിനടുത്തുള്ള വഴിയില്‍ ഇറക്കി വിടുകയാണെന്നും പരാതിയില്‍ പറയുന്നു. തന്റെ ശാരീരിക അവസ്ഥയെക്കുറിച്ചോ മാനസികാവസ്ഥയെ കുറിച്ചോ ഒരു വാക്ക് പോലും ചോദിക്കാതെയാണ് തന്നെ വീടിനടുത്ത് ഇറക്കി വിട്ടതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പാണ് ആക്രമണം നടന്നതെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായി ആയ ഫെന്നി നൈനാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരാര്‍ഥിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
