മീന്‍ പിടിക്കുന്നതിനിടയില്‍ കനാലില്‍ വീണു; വടകരയിൽ യുവാവിന് ദാരുണാന്ത്യം 

MAY 31, 2025, 11:55 PM

കോഴിക്കോട്: വടകരയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടെ വടകര-മാഹി കനാലില്‍ കന്നിനടക്കും കോട്ടപ്പള്ളിക്കും ഇടയിലാണ് സംഭവം. സൈഡ് കള്‍വര്‍ട്ടിനടുത്ത് നിന്ന് വല വീശി മീന്‍ പിടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീണുപോയതാകാമെന്നാണ് നിഗമനം. 

ഇവിടെ മീന്‍ പിടിക്കാനെത്തിയ ഒരാൾക്ക് കനാലിന് സൈഡിൽ മത്സ്യം ഇട്ടുവച്ചിരുന്ന ബക്കറ്റ് കരയില്‍ കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam