കോട്ടയം: ലോക്സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആര്‍എ) ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കുന്നതാണെന്ന പ്രതികരണവുമായി കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി).
എഫ്സിആര്‍എയിലെ അമിതമായ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തില്‍ തന്നെ റദ്ദാക്കണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയില്‍ ആവശ്യപ്പെട്ടു.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ഭേദഗതിയിലൂടെ ജാതി-മത ഭേദമന്യേ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ നിര്‍മിച്ച കാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അധികാര ദുരുപയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് ഗൗരവമായ ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് അനിയന്ത്രിത അധികാരം ലഭിച്ചാല്‍ അത് സന്നദ്ധ സേവന മേഖലയിലേയ്ക്ക് മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പും കെസിബിസി നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ