തൃശൂർ: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതിക്കെതിരെ സിബിസിഐ പ്രസിഡന്റും തൃശ്ശൂർ അതിരൂപ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്.
നിയമഭേദഗതി കൊണ്ടുവരുന്നതിൽ ആശങ്കയുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്‌സിആർഎ ഭരണഘടനയ്ക്കും മതേതരത്വത്തിനും പൗരാവകാശങ്ങൾക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവരുടെ വിശേഷദിവസങ്ങൾ പരീക്ഷാ ദിവസങ്ങളാക്കിയതിൽ വേദനയുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പെസഹ, വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പല കുട്ടികൾക്കും പരീക്ഷ എഴുതേണ്ടി വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്നതും വിശുദ്ധ വാരദിനങ്ങളിലായത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
