എഫ്‌സിആർഎ ഭേദഗതി ഗൗരവമുള്ള വിഷയം; പഠിച്ച ശേഷം പ്രതികരണമെന്ന് കാന്തപുരം

APRIL 1, 2026, 5:50 AM

കോഴിക്കോട്: വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ (FCRA) ഭേദഗതിയെ കുറിച്ച് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എഫ്‌സിആർഎ ഭേദഗതി ഗൗരവമുള്ള വിഷയമാണെന്നും സമസ്ത വിഷയം വിശദമായി പഠിച്ചുവരുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ സമസ്തയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുകയുള്ളുവെന്നും പഠിക്കാതെ പ്രതികരിച്ചാൽ തെറ്റുകൾ സംഭവിക്കാമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ വിവാദ എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഇതിനകം തന്നെ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ഭേദഗതി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള നിയമഭേദഗതി ആശങ്കാജനകമാണെന്നും സുതാര്യതയില്ലാതെ സർക്കാർ നീക്കങ്ങൾ നടത്തുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam