കോഴിക്കോട്: പേരാമ്പ്രയിൽ അനൗൺസ്‌മെൻ്റ് വിവാദത്തിൽ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‌ലിയ. വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ഫാത്തിമ തെഹ്‌ലിയ ആരോപിച്ചു.
തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. സൈബർ ആക്രമണത്തിൽ പല തവണ കേസ് കൊടുത്തിട്ടുണ്ട്.
എന്നാൽ അതിലൊന്നും നടപടി ഇല്ലാതെ ഒരു സൈഡിൽ കെട്ടി കിടക്കുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ വീണ്ടും ഇത്തരത്തിലുള്ള ബൈബർ ആക്രമണങ്ങൾ വീണ്ടും ആരംഭിക്കുകയാണ് ഉണ്ടായതെന്നും ഫാത്തിമ തെഹ്‌ലിയ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗൺസ്‌മെൻ്റാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്‌തിരുന്നു.
ഫാത്തിമ തഹ്‌ലിയക്കെതിരെ മതസ്പർധ വളർത്തുന്നരീതിയിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലനാരായണൻ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എൽഡിഎഫ് പ്രചാരണവാഹനത്തിൻ്റെ അനൗൺസ്‌മെൻ്റിൻ്റെ വീഡിയോസഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം ജില്ലകളിൽ ജാഗ്രത
വെടിക്കെട്ടില്ല, തൃശൂര്‍ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന് ആദ്യ പെരുന്നാള്‍ ആഘോഷം ഉപേക്ഷിച്ച് കുട്ടംകുളം പള്ളി
'പകൽ സമയത്ത് വ്ളോഗർ, രാത്രി ആയാൽ കക്കൂസ് മാലിന്യം തള്ളൽ'; യുവാവിനെ അറസ്റ്റ്