പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു.
എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിലാണ് നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തു.
അയോധ്യ കൊണ്ട് മാത്രമല്ല മുൻപും മോദി അധികാരത്തിൽ വന്നതെന്ന് മുരളീധരൻ പറഞ്ഞു. അത് പോലെ ഉള്ള ചെപ്പടിവിദ്യ അല്ല, വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു.
രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മറിയക്കുട്ടി ആണ് സംസ്ഥാനത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്